Wednesday, January 20, 2021
No Result
View All Result
നന്മമാത്രം
  • KERALA
  • INDIA
  • International
  • Good Deeds
  • More …
    • We Salute
    • Entertainment
    • Environment
    • Music
    • Photography
    • Technology
  • KERALA
  • INDIA
  • International
  • Good Deeds
  • More …
    • We Salute
    • Entertainment
    • Environment
    • Music
    • Photography
    • Technology
No Result
View All Result
നന്മമാത്രം
No Result
View All Result
Home INDIA

‘സഹോദരിയ്ക്കായി ജീവിക്കുന്ന ഒന്‍പത് വയസ്സുകാരി’ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത് കുടചൂടിയ സ്‌നേഹം

Web Desk by Web Desk
June 30, 2017
in INDIA, Photography
0
‘സഹോദരിയ്ക്കായി ജീവിക്കുന്ന ഒന്‍പത് വയസ്സുകാരി’ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത് കുടചൂടിയ സ്‌നേഹം
0
SHARES
0
VIEWS
Share on FacebookShare on Twitter

 

സഹോദരിക്ക് പഠിക്കാന്‍ വേണ്ടി ഇഷ്ടിക പൊട്ടിക്കുന്ന ഒരു കഞ്ഞനിയത്തിയുടെ ദൃശ്യം ഇന്ന് സോഷ്യല്‍ മീഡിയ പങ്കുവച്ച സ്‌നേഹാനുഭവമാണ്. ഒരോ ഇഷ്ടിക പൊട്ടിക്കുമ്പോഴും അവള്‍ സ്വപ്നം കാണും തന്റെ ചേച്ചി ഓരോ ക്ലാസിലും ഒന്നാമതായി പാസാകുന്നത്, യൂണിവേഴ്‌സിറ്റിയില്‍ പോകുന്നത്. ജോലി വാങ്ങുന്നത്. ചാന്ദ്‌നി എന്ന ഒന്‍പതുവയസുകാരി ജീവിക്കുന്നത് തന്റെ സഹോദരിക്ക് വേണ്ടിയാണ്. ഫോട്ടോഗ്രാഫറായ ജിഎംബി ആകാശാണ് ചാന്ദ്‌നിയെ പുറംലോകത്തിന് പരിചയപ്പെടുത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ചാന്ദ്‌നിയുടെ കഥയറിഞ്ഞ നിരവധി പേര്‍ ഈ പെണ്‍കുട്ടിയെ സഹായിക്കാനെത്തിയിട്ടുണ്ട്.

പോസ്റ്റ് വായിക്കാം

ഏകദേശം ഒരു വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ എന്റെ ചേച്ചി സോണിയയുടെ പതിമൂന്നാം പിറന്നാള്‍ ദിനത്തിലാണ് ഞാന്‍ ജോലിക്കിറങ്ങുന്നത്. അവള്‍ അന്ന് ഒന്‍പതാം ക്ലാസിലായിരുന്നു ഞാന്‍ അഞ്ചിലും. ആ സമയത്ത് അവള്‍ക്കൊരു വിവാഹലോചന വന്നിരുന്നു. വിവാഹത്തിന് അവള്‍ക്ക് തീരെ താല്‍പര്യമില്ലായിരുന്നു. അവള്‍ ഉച്ചത്തില്‍ കരഞ്ഞുകൊണ്ടിരുന്നു. അവളുടെ കയ്യില്‍ ഒരു ഡയറിയുമുണ്ടായിരുന്നു. ഞാന്‍ അതില്‍ നോക്കിയപ്പോള്‍ അതില്‍ എന്റെ സഹോദരി അവളുടെ സ്വപ്നത്തെക്കുറിച്ച് കുറിച്ചിരിക്കുന്നു. സര്‍വ്വകലാശാലയില്‍ പോയി പഠിക്കുക അതായിരുന്നു അവളുടെ സ്വപ്നം. എനിക്ക് കല്യാണ കഴിക്കണ്ട, പഠിച്ചാല്‍ മതിയെന്ന് അവള്‍ അമ്മയോട് കെഞ്ചിപ്പറഞ്ഞു. അന്ന് അമ്മ ഞങ്ങളോട് സംസാരിച്ചില്ല, അമ്മയും കരച്ചിലായിരുന്നു, ആ രാത്രി ഞങ്ങളാരും ഉറങ്ങിയില്ല. സ്വതവേ ഉറക്കപ്രേമിയായ ഞാന്‍ പോലും. സോണിയയെ പഠിപ്പിക്കാന്‍ പണമില്ലാത്തതും ഒരു പ്രശ്‌നമില്ലായിരുന്നു. അവളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഞാന്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് അമ്മയോട് പറഞ്ഞു. പക്ഷേ സോണിയ സമ്മതിച്ചില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി ദിവസം 300 ഇഷ്ടികകള്‍ എന്റെ അമ്മ പൊട്ടിക്കുന്നുണ്ട്. അതില്‍ നിന്നും കിട്ടുന്ന തുച്ഛമായ പൈസ കൊണ്ടാണ് ഞങ്ങളുടെ കുടുംബം കഴിയുന്നത്. അപ്പോള്‍ എന്തുകൊണ്ട് എനിക്ക് ഒരു നൂറ് ഇഷ്ടികയെങ്കിലും പൊട്ടിച്ചുകൂടാ ഞാന്‍ ചിന്തിച്ചു. വിവാഹലോചന മുടങ്ങി, സോണിയ സ്‌കൂളില്‍ പോയിത്തുടങ്ങി. അവള്‍ക്ക് വേണ്ടി ഞാന്‍ ഒരാഴ്ച 600 തക(ബംഗ്ലാദേശ് കറന്‍സി) സമ്പാദിക്കുന്നു. എല്ലാ ദിവസവും സ്‌കൂളില്‍ പോയി വന്ന ശേഷം ഞാന്‍ ഇഷ്ടിക പൊട്ടിക്കാന്‍ പോകും. പലപ്പോഴും സോണിയ എന്നെ നിരുത്സാപ്പെടുത്താറുണ്ട്. പെട്ടെന്ന് പണി തീര്‍ത്ത് വന്നിട്ട് വേണം എനിക്ക് പഠിക്കാനെന്ന് ഞാന്‍ പറയും. പലപ്പോഴും വേദന കൊണ്ട് എനിക്ക് എഴുതാന്‍ പോലും സാധിക്കാറില്ല. പക്ഷേ വേദന സഹിച്ച് ഞാന്‍ എഴുതും. ഇഷ്ടിക പൊട്ടിക്കുന്ന കൈ കൊണ്ട് തന്നെ പേനയെടുക്കാന്‍ സാധിക്കുമെന്ന് എനിക്കറിയാം.

 

Tags: chandiniphotographer
Previous Post

The man who plants trees: Shubhendu Sharma is reforesting the world

Next Post

12YearOld Dies In An Accident, Family Donates His Eyes

Next Post
12YearOld Dies In An Accident, Family Donates His Eyes

12YearOld Dies In An Accident, Family Donates His Eyes

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • KERALA
  • INDIA
  • International
  • Good Deeds
  • More …

© 2021 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • KERALA
  • INDIA
  • International
  • Good Deeds
  • More …
    • We Salute
    • Entertainment
    • Environment
    • Music
    • Photography
    • Technology

© 2021 JNews - Premium WordPress news & magazine theme by Jegtheme.