ശത്രുരാജ്യങ്ങളുടെ ആയുധശേഖരത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള ലേസര്‍ ഉപയോഗിച്ചുള്ള സംവിധാനം.നിമിഷങ്ങള്‍ക്കുള്ളില്‍ കൃത്യമായ ലക്ഷ്യത്തിലേക്ക് ബോംബാക്രമണം നടത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ലേസര്‍ ഡെസിഗ്‌നേറ്റര്‍ പോഡ് (Laser Designator Pods (LDPs). ഇത് നിര്‍മിക്കാന്‍ വളരെ ചെലവേറിയതുമാണ്. അമേരിക്കന്‍ കമ്പനി ലോക്ഹീഡ് മാര്‍ട്ടിന്‍ (Lockheed Martin) ചെലവു കുറച്ച് ഒരു ഫൈബര്‍ ലേസര്‍ സിസ്റ്റം നിര്‍മിക്കുന്ന തിരക്കിലാണിപ്പോള്‍.
ഇതിന്റെ ഡെമോ 2021ല്‍ നടത്താനാകുമെന്നാണ് കമ്പനി കരുതുന്നത്. എന്നാല്‍, ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്, തങ്ങള്‍ ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന ലേസര്‍ ഡെസിഗ്‌നേറ്റര്‍ പോഡുകള്‍ക്കു ചെലവു വളരെക്കുറവാണെന്നാണ്. ശത്രുക്കളുടെ ഏതു നീക്കത്തെയും നിമിഷ നേരത്തിനുള്ളില്‍ നേരിടാന്‍ ശേഷിയുള്ളതാണ് ലേസര്‍ ആയുധങ്ങള്‍.
ഏതു രാജ്യവും ആഗ്രഹിക്കുന്ന അത്യാധുനികമായ ലേസര്‍ ആയുധ സംവിധാനം നിര്‍മിച്ചുകഴിഞ്ഞുവെന്നാണ് ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) അവകാശപ്പെടുന്നത്.കരയിലെ ലക്ഷ്യങ്ങളെ കണ്ടെത്തി അവിടേക്ക് കൃത്യതയോടെ ലേസര്‍ നിയന്ത്രിത ബോംബിടാന്‍ ഇവ ഉപയോഗിക്കാമെന്നും ഇവ ഘടിപ്പിക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് ഏതു കാലാവസ്ഥയിലും പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ കൃത്യമായ ആക്രമണങ്ങള്‍ക്കു കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.