ഗംഗാനദിയിലെ കുത്തൊഴുക്കില്‍ മുങ്ങിപ്പോകുമായിരുന്ന ആളെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ പോലീസുകാരന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഹരി.ാന സ്വദേശി വിശാലാണ് ഗംഗാനദിയിലെ കുത്തൊഴുക്കില്‍പ്പെട്ടത്. കാംഗ്രാ ഘട്ടില്‍ സ്‌നാനം ചെയ്യാനിറങ്ങുന്നതിനിടെ കാല്വിഴുതി വിശാല്‍ നദിയിലേക്ക് വീഴുകയായിരുന്നു.
ഉത്തരാഖണ്ഡ് പോലീസ് സേനാംഗമായ സണ്ണിയാണ് ഈ സമയത്ത് വിശാലിന് സഹായവുമായെത്തിയത്. വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്ന വിശാലിനെ കണ്ടതോടെ ലൈഫ് ജാക്കറ്റ് ധരിച്ച സണ്ണി എടുത്തുചാടുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. ഉത്തരാഖണ്ഡ് പോലീസ് ആണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ സണ്ണിയുടെ ധീരതയെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.
हरियाणा निवासी विशाल #haridwar स्थित कांगड़ा घाट पर नहाने गया था। तभी उसका पैर फिसला और वह गंगा के तेज बहाव में बहने लगा है। इसी दौरान वहां मौजूद #UttarakhandPolice के जवान #सन्नी की नजर उस पर पड़ी। सन्नी ने तत्काल गंगा में कूदकर युवक को कड़ी मशक्कत के बाद सकुशल बचा लिया। pic.twitter.com/g1qhBYKhlF
— Uttarakhand Police (@uttarakhandcops) July 20, 2019