സൈന്യത്തില്‍ നിന്ന് വിരമിച്ച് 74 വര്‍ഷം പിന്നിട്ടിട്ടും രാജ്യസേവനത്തിന് നിറഞ്ഞ മാതൃകയാവുകയാണ് എഴുപത്തി നാലുകാരനായ സിബിആര്‍ പ്രസാദ്. തന്റെ ജീവതത്തിലെ മുഴുവന്‍ സമ്ബാദ്യവും പ്രതിരോധവകുപ്പിന് പ്രസാദ് സംഭാവന നല്കി.
സൈന്യത്തില്‍ ചേര്‍ന്ന് ഒന്‍പത് വര്‍ഷം പിന്നിട്ടപ്പോള്‍ ഞാന്‍ ജോലി വിട്ടു. ഇന്ത്യന്‍ റെയില്‍വെയില്‍ മറ്റൊരു ജോലിക്കുള്ള അവസരം കിട്ടിയപ്പോള്‍ ആണ് സൈനികവൃത്തി ഒഴിവാക്കിയത്. നിര്‍ഭാഗ്യവശാല്‍ ആ ജോലി എനിക്ക് കിട്ടിയില്ല. അതിനുശേഷം ഒരു കോഴി ഫാം ആരംഭിച്ചു. അത് ഭംഗിയായി നടത്തികൊണ്ടുപോകാന്‍ എനിക്ക് സാധിച്ചു , പ്രസാദ് പറഞ്ഞു.
കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളെല്ലാം ഏറ്റെടുത്ത് ഭംഗിയായി നടത്തി. അതിനുശേഷം എനിക്ക് തോന്നി ഇന്ത്യയുടെ പ്രതിരോധ വകുപ്പിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്, എന്താണോ എനിക്ക് അവിടെ നിന്ന് കിട്ടിയത് അതിന്റെ ഇരട്ടി ഇന്ത്യന്‍ സൈന്യത്തിന് തിരിച്ചു നല്‍കണമെന്നായിരുന്നു ആഗ്രഹം. ഈ ആഗ്രഹത്താലാണ് എന്റെ സമ്ബാദ്യമായ 1.08 കോടി രൂപ പ്രതിരോധ വകുപ്പിന് കൊടുക്കാന്‍ തയ്യാറായതെന്ന് പ്രസാദ് വിശദീകരിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ നേരിട്ട് കണ്ടാണ് പ്രസാദ് തുക കൈമാറിയത്. ഒന്‍പത് വര്‍ഷക്കാലമായിരുന്നു പ്രസാദ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചത്.
കോഴിഫാം തുടങ്ങി മുപ്പത് വര്‍ഷത്തോളം അതിനായി കഠിനാദ്ധ്വാനം ചെയ്ത പ്രസാദ് സാമൂഹ്യസേവനം ലക്ഷ്യമിട്ട് ഒരു സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയും ആരംഭിച്ചു. രണ്ട് പെണ്‍മക്കള്‍ക്ക് സമ്ബാദ്യത്തിന്റെ രണ്ട് ശതമാനം വെച്ചും ഭാര്യയ്ക്ക് ഒരു ശതമാനവും സ്വത്തിന്റെ വീതം നല്‍കി. കുടുംബാംഗങ്ങള്‍ തന്റെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് പ്രസാദ് മറുപടി നല്‍കി. സ്വത്തിന്റെ 97 ശതമാനമാണ് പ്രസാദ് സമൂഹത്തിന് നല്‍കിയത് എന്നതാണ് ശ്രദ്ധേയം.ഒരു സാധാരണ സൈനികനാണ് തന്റെ സമ്ബാദ്യം മുഴുവന്‍ രാജ്യത്തിന് നല്‍കിയത്, ഇതില്‍ സന്തോഷിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി .
‘ തന്റെ ഇരുപതാമത്തെ വയസ്സില്‍ ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിക്കുന്ന സമയത്ത് സൈന്യത്തിന്റെ പൊതുപരിപാടിയില്‍ മുഖ്യതിഥിയായി വന്ന ജിഡി നായിഡുവിന്റെ വാക്കുകളാണ് തനിക്ക് ഈ പ്രവൃത്തി ചെയ്യാന്‍ പ്രചോദനമായതെന്ന് പ്രസാദ് രാജ്‌നാഥ് സിംഗിനോട് വിശദീകരിച്ചു.
സമ്ബാദ്യത്തിന്റെ നല്ലൊരുഭാഗം സമൂഹത്തിന് ദാനം ചെയ്യാന്‍ പഠിപ്പിക്കുന്ന ഒരു വലിയ ആദര്‍ശം ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം അന്ന് പറഞ്ഞുതന്നതായി പ്രസാദ് വ്യക്തമാക്കി. ഈ ഭൂമിയിലേക്ക് വരുമ്ബോള്‍ നിങ്ങള്‍ ഒന്നും കൊണ്ടുവരുന്നില്ല, ഇവിടെ നിന്ന് പോകുമ്ബോള്‍ ഒന്നും കൊണ്ടുപോകുന്നുമില്ല, കുടുംബത്തിന് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കുക ,ബാക്കി സമൂഹനന്‍മയ്ക്കായി ഉപയോഗിക്കുക അദ്ദേഹം പറഞ്ഞു.
സൈന്യത്തില്‍ നിന്ന് തിരിച്ചുപോകുമ്ബോള്‍ എന്റെ കയ്യില്‍ അഞ്ചുരൂപയാണ് ഉണ്ടായത്. എന്റെ കഠിനാദ്ധ്വാനം കൊണ്ട് അത് അഞ്ച്‌കോടിയായി മാറി. അഞ്ച് ഏക്കര്‍ ഭൂമി ഭാര്യയ്ക്കും പത്ത് ഏക്കര്‍വീതം മക്കള്‍ക്കും നല്‍കി. ഒളിമ്ബിക് മെഡല്‍ നേടണമെന്നാഗ്രഹം എനിക്കുണ്ടായിരുന്നു. അത് സാധിച്ചില്ല. അതിനായിട്ട് രണ്ട് സ്‌പോര്‍ട്‌സ് കോളേജുകളാണ് തന്റെ ലക്ഷ്യം. ഒന്ന് പെണ്‍കുട്ടികള്‍ക്കും മറ്റൊന്ന് ആണ്‍കുട്ടികള്‍ക്കും പ്രസാദ് കൂട്ടിചേര്‍ത്തു.