കഴിഞ്ഞ ഏഴ് വര്‍ഷമായി വൃദ്ധര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുകയാണ് വാങ് സിയോജന്‍ . 70 കഴിഞ്ഞ ആര്‍ക്കും വാങിന്റെ കടയിലെത്തി സൗജന്യമായ ഭക്ഷണം കഴിക്കാം. വൃദ്ധര്‍ക്ക് ചവച്ചിറക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ വളരെ ശ്രദ്ധിച്ചാണ് വാങ് ഭക്ഷണം തയ്യാറാക്കുന്നത്. ദിവസവും പത്ത് ബൗള്‍ നൂഡില്‍സാണ് വൃദ്ധര്‍ക്കായി കരുതുന്നത്.നൂഡില്‍സ് കട നടത്തുകയാണ് വാങ്.
ചില ദിവസങ്ങള്‍ 20മുതല്‍ 30 വരെ ബൗള്‍ നൂഡില്‍സ് വൃദ്ധര്‍ക്കായി ഒരുക്കേണ്ടി വരാറുണ്ടെന്ന് വാങ് പറയുന്നു. വൃദ്ധരായ ആളുകള്‍ ഭക്ഷണത്തിന് വേണ്ടി അലയരുതെന്ന് ആഗ്രഹമുണ്ടെന്നും ഇതിനാലാണ് ഇത്തരത്തില്‍ ഒരു കരുതല്‍ താന്‍ ചെയ്യുന്നതെന്നും വാങ് പറയുന്നു. എല്ലാവര്‍ക്കും ഒരു ദിവസം വയസ്സാകും ഇപ്പോള്‍ നമ്മള്‍ ചെറുപ്പമാണ് അപ്പോള്‍ വയസ്സായവര്‍ക്ക് വേണ്ട ഒരു കരുതല്‍ ചെയ്യുകയാണ് വേണ്ടതെന്നും വാങ് പറയുന്നു.