
ചരിത്രത്തിലാദ്യമായി റിപ്പബ്‌ളിക് ദിനത്തില്‍ വനിതകളെ പരേഡില്‍ നയിയ്ക്കാനുള്ള ഭാഗ്യം ലഭിച്ചത് അഭിമാനമുഹൂര്‍ത്തമാണെന്ന് മേജര്‍ ഖുശ്ബു കന്‍വാര്‍ പറഞ്ഞു, മാത്രമല്ല ഈ സൈനികവിഭാഗത്തിലെ അംഗങ്ങളില്‍ ചിലര്‍ വീരമഹിളകള്‍ (വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ പത്‌നിമാര്‍) ആണ് എന്നുള്ളത് ഈ പരേഡിന്റെ മഹിമ ഏറ്റുന്നു. തങ്ങളുടെ പങ്കാളികളുടെ വീരചരമത്തിനു ശേഷം അനേകം വീരമഹിളകള്‍ സൈന്യത്തില്‍ച്ചേര്‍ന്ന് തങ്ങളുടെ സേവനവും രാഷ്ട്രത്തിനു സമര്‍പ്പിച്ചിട്ടുണ്ട്. അവരുള്‍പ്പെടെയുള്ള സൈനികവിഭാഗം റിപ്പബ്‌ളിക് ദിനത്തില്‍ അണിനിരക്കുമ്പോള്‍ ഭാരതത്തിന്റെ നാരീശക്തിയുടെ വലിയ പ്രകടനമായിരിയ്ക്കുമത്. മേജര്‍ പറഞ്ഞു.
രാജസ്ഥാനിലെ ഒരു സാധാരണ കുടുംബത്തിലെ ബസ് കണ്ടക്ടറുടെ മകളായി പിറന്ന മേജര്‍ ഖുശ്ബു കന്‍വാര്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ചതുകൊണ്ടും മാതാപിതാക്കളുടെ കതിനാധ്വാനം മൂലവുമാണ് പഠിച്ച് ഈ നിലയിലെത്തിയത്.
രാജസ്ഥാനിലെ ഒരു ചെറു ഗ്രാമത്തിലെ ഒരു ബസ് കണ്ടക്ടറുടെ മകള്‍ എന്ന നിലയില്‍ നിന്ന് കഠിനാധ്വാനവും ആത്മസമര്‍പ്പണവും കൊണ്ടുമാത്രം ഈ നിലയിലെത്തിയ തനിയ്ക്ക് ഇത്തരമൊരു ചരിത്രമുഹൂര്‍ത്തത്തില്‍ പങ്കാളിയാകാനായത് സ്വപ്നതുല്യമാണെന്ന് മേജര്‍ പറഞ്ഞു.
റിപ്പബ്‌ളിക് ദിന പരേഡിലെ ഏറ്റവും വലിയ ആകര്‍ഷണം ചരിത്രത്തിലേക്ക് ചുവടുവെച്ച സ്ത്രീശക്തിയുടെ വിജയക്കുതിപ്പുകള്‍ തന്നെയാകും. ചരിത്രത്തിലാദ്യമായി മുഴുവന്‍ വനിതകളുള്ള സൈന്യവിഭാഗത്തിന്റെ പരേഡ് റിപ്പബ്‌ളിക് ദിനത്തിലുണ്ടാകും. ആസാം റൈഫിള്‍സ് എന്ന ഇന്ത്യയിലെ ഏറ്റവും പഴയ പാരാമിലിട്ടറി സേനയുടെ വനിതാ വിഭാഗമാവുമിത്. മേജര്‍ ഖുശ്ബൂ കന്‍വാര്‍ ആണ് പരേഡ് നയിയ്ക്കുന്നത്.
അത് മാത്രമല്ല, ഇക്കൊല്ലം മറ്റൊരു സൈനികവിഭാഗത്തിന്റെ 144 പുരുഷ സൈനികരെ ഈ പരേഡില്‍ നയിയ്ക്കുന്നതും ഒരു വനിതയായിരിയ്ക്കും. ആര്‍മി സര്‍വീസ് കോര്‍പ്‌സിലെ 144 പുരുഷന്മാരുടെ സൈന്യവിഭാഗത്തിനു നേതൃത്വം നല്‍കുന്നത് ലഫ്റ്റനന്റ് ഭാവനാ കസ്തൂരി ആകും. മുഴുവന്‍ പുരുഷന്മാരുള്ള ഒരു സൈന്യവിഭാഗത്തിനെ പരേഡില്‍ നയിയ്ക്കുന്ന ആദ്യവനിതയാകും ലഫ്റ്റനന്റ് ഭാവനാ കസ്തൂരി. ആരും ഇതുവരെ സൈനികവിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഒരു കുടുംബത്തില്‍ ജനിച്ചെങ്കിലും സൈന്യത്തില്‍ ചേര്‍ന്ന് രാഷ്ട്രസേവനം നടത്തണമെന്ന അതിയായ സ്വപ്നം സാക്ഷാത്കരിയ്ക്കാന്‍ കഠിനാധ്വാനം ചെയ്തതുകൊണ്ടാണ് സേനയില്‍ ചേരാനായത് എന്ന് ലഫ്റ്റനന്റ് ഭാവനാ കസ്തൂരി പറഞ്ഞു. സ്വപ്നങ്ങള്‍ സാക്ഷാത്കരിയ്ക്കാനായി കഠിനപ്രയത്‌നം ചെയ്താല്‍ വലിയ ഉയരങ്ങളിലെത്തിച്ചേരാനാകും എന്നാണ് ഇന്നാട്ടിലെ പെണ്‍കുട്ടികളോട് തനിയ്ക്ക് പറയാനുള്ളതെന്ന് ലഫ്റ്റനന്റ് ഭാവനാ കസ്തൂരി അറിയിച്ചു.
കരസേനയുടെ മോട്ടോര്‍ സൈക്കിള്‍ അഭ്യാസികളുടെ ടീമായ ഡെയര്‍ ഡെവിള്‍സിന്റെ മോട്ടോര്‍സൈക്കിള്‍ അഭ്യാസത്തിലും വനിതാശക്തിയുണ്ട് ഇക്കൊല്ലം. മുപ്പത്തിമൂന്ന് ഡെയര്‍ ഡെവിള്‍ അംഗങ്ങള്‍ ചേര്‍ന്ന് ഒരു പിരമിഡ് പോലെ മോട്ടോര്‍ സൈക്കിളില്‍ പോകുന്ന അഭ്യാസത്തിനു മുന്നില്‍ ക്യാപ്റ്റന്‍ ശിഖാ സുരഭി തന്റെ മോട്ടോര്‍ സൈക്കിളിനു മുകളില്‍ നിന്ന് ഓടിച്ചുകൊണ്ട് മുഖ്യാതിഥിയായ ദക്ഷിണാഫ്രിക്കന്‍ വൈസ് പ്രസിഡാന്റിനെ സല്യൂട്ട് ചെയ്യും.
കഠിനാധ്വാനം കൊണ്ട്, ആരുടേയും സഹായമില്ലാതെ, തലതൊട്ടപ്പന്മാര്‍ ആരുമില്ലാതെ രാഷ്ട്രസേവനം ചെയ്ത് ഉയര്‍ന്ന് വന്ന നിര്‍മ്മലാ സീതാരാമന്‍ എന്ന പ്രതിരോധമന്ത്രിയുടെ സമയത്തുതന്നെ സ്ത്രീശക്തിയുടെ ഈ വിജയക്കുതിപ്പ് റിപ്പബ്‌ളിക് ദിന പരേഡിലുണ്ടായെന്നത് ഒരു രാഷ്ട്രമെന്ന നിലയില്‍ ഭാരതത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന്റെ വലിയ തെളിവാണ്.