വര്‍ഷങ്ങളായി റോഡുവക്കിലെ ഓടയില്‍ സുഖമായി കഴിയുന്നു ഈ ദമ്പതികള്‍ എന്ന് കേള്‍ക്കുമ്പോള്‍ മുഖം ചുളിയുന്നുണ്ടോ..? ഓടയിലെ താമസത്തിന് എന്ത് സുഖമെന്നാവും ആദ്യം ഉയരുന്ന ചോദ്യം. സംശയം ഉള്ളവര്‍ ഈ കൊളംബിയന്‍ ദമ്പതികളെ പരിയപ്പെടുക. പറ്റുമെങ്കില്‍ അവര്‍ താമസിക്കുന്നയിടം കാണുക. എന്തായാലും ഇവരുടെ ഓടയിലെ സുഖതാമസം ഇതിനകം വാര്‍ത്തകളില്‍ ഇടംപിടിച്ചു കഴിഞ്ഞു.
കഴിഞ്ഞ 22 വര്‍ഷമായി മരിയ ഗാര്‍സിയയും ഭര്‍ത്താവ് മിഗ്വേല്‍ റെസ്‌ട്രെപോയും കഴിയുന്നത് ഈ ഓടയിലാണ്.ഗതികേടു കൊണ്ടല്ല, ആഢംബര ജീവിതത്തിലെ ലൗകിക സുഖങ്ങളോട് ഒട്ടും തന്നെ താത്പര്യപ്പെടാത്ത ഇവര്‍ ഈകൊച്ചു ലോകത്ത് അവര്‍ സന്തുഷ്ടരാണ് എന്നതാണ് സവിശേഷത.
കൊളംബിയയിലെ മെഡെല്ലിനില്‍ വെച്ചാണ് മരിയയും മിഗ്വെലും കണ്ടുമുട്ടിയതും വിവാഹം കഴിച്ചതും. പിന്നീട് അവര്‍ ജീവിതത്തില്‍ പരസ്പരം താങ്ങും തണലുമായി ജിവിക്കുന്നു. മയക്കുമരുന്നില്‍ നിന്ന് മോചിതരായ ഇവരെ
സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ അവര്‍ക്ക് അഭയം നല്‍കാനോ ധനസഹായം നല്‍കാനോ തയ്യാറായില്ല. ഇതോടെയാണ്് ഇരുവരും ഈ ഓവുചാലിനെ വീടാക്കി മാറ്റിയത്.
അഴുക്കും ചെളിയും നിറഞ്ഞ വൃത്തിഹീനമായ ഇടമായിരിക്കും ആ വീടെന്ന് കരുതുന്നവരെ അ്പരിപ്പിക്കും മരിയയും മിഗ്വേലലും.് ആവശ്യമുള്ള വസ്തുക്കള്‍ കൊണ്ട് അവിടം അക്ഷരാര്‍ഥത്തില്‍ ഒരു വീട് തന്നെയാക്കി മാറ്റിയിട്ടുണ്ട്. വൈദ്യുതിയും വെളിച്ചവും ഒരു കുഞ്ഞി അടുക്കളയുമെല്ലാം ഈ വീട്ടില്‍ ഇവര്‍ സജ്ജീകരിച്ചിരിക്കുന്നു.
മറ്റെല്ലാവരേയും പോലെ വിശേഷ ദിവസങ്ങളിലും മറ്റ് ആഘോഷവേളകളിലുമെല്ലാം ഇവരുടെ കൊച്ചു വീടും അലങ്കരിച്ച് ഭംഗിയാക്കും. വീടിന് കാവലായി, ദമ്പതികള്‍ അരുമയായി വളര്‍ത്തുന്ന ബ്ലാക്കി എന്ന നായയും ഇവര്‍ക്കൊപ്പമുണ്ട്.