Monday, March 8, 2021
No Result
View All Result
നന്മമാത്രം
  • KERALA
  • INDIA
  • International
  • Good Deeds
  • More …
    • We Salute
    • Entertainment
    • Environment
    • Music
    • Photography
    • Technology
  • KERALA
  • INDIA
  • International
  • Good Deeds
  • More …
    • We Salute
    • Entertainment
    • Environment
    • Music
    • Photography
    • Technology
No Result
View All Result
നന്മമാത്രം
No Result
View All Result
Home International

പാഴ്‌സല്‍ കൂട്ടത്തിനിടയില്‍ ബോക്‌സിലടച്ച് കടുവ കുഞ്ഞ്: രക്ഷകനായത് പോലിസ് നായ-വീഡിയൊ

Web Desk by Web Desk
April 18, 2019
in International
0
പാഴ്‌സല്‍ കൂട്ടത്തിനിടയില്‍ ബോക്‌സിലടച്ച് കടുവ കുഞ്ഞ്: രക്ഷകനായത് പോലിസ് നായ-വീഡിയൊ
0
SHARES
0
VIEWS
Share on FacebookShare on Twitter

ബോക്‌സിലാക്കി കൊറിയറില്‍ അയച്ച കടുവക്കുഞ്ഞിന് പൊലീസ് നായ രക്ഷകനായി. മെക്‌സിക്കോയിലാണ് പ്ലാസ്റ്റിക് ബോക്‌സിലടച്ച നിലയില്‍ പാഴ്‌സലുകള്‍ക്കിടയില്‍ നിന്ന് രണ്ട് മാസം പ്രായമുള്ള കടുവക്കുഞ്ഞിനെ പൊലീസ് നായ കണ്ടെത്തിയത്. ബംഗാള്‍ കടുവ വിഭാഗത്തിലുള്ളതാണ് കടുവകുഞ്ഞ്. പോസ്റ്റ് ഓഫീസില്‍ നിന്നെത്തിയ പാഴ്‌സല്‍ ബോക്‌സിലാണ് കടുവയെ കണ്ടെത്തിയത്.

കടുവക്കുഞ്ഞിനെ മയക്ക് മരുന്ന് നല്‍കിയാണ് ബോക്‌സിലടച്ചിരുന്നത്. ഇതിന് ആവശ്യമായ ഭക്ഷണവും വെള്ളവും ഇല്ലായിരുന്നു. നിര്‍ജലീകരണം നേരിട്ടെങ്കിലും കടുവക്കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ കാര്യമായ തകരാറില്ല. മെക്‌സിക്കന്‍ പൊലീസാണ് പരിശോധനയ്ക്കിടെ കിട്ടിയ കടുവക്കുഞ്ഞിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

 

പോസ്റ്റ് ഓഫീസിലെ പാഴ്‌സല്‍ ബോക്‌സുകള്‍ക്കിടയില്‍ പരിശോധന നടത്തുകയായിരുന്ന സ്‌നിഫര്‍ ഡോഗാണ് ബോക്‌സിലെ അസാധാരണത്വം പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. കൊറിയര്‍ അയച്ച ആള്‍ക്ക് വേണ്ടിയും ലഭിക്കേണ്ട വിലാസത്തിനെയും കുറിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് മെക്‌സിക്കന്‍ പൊലീസ്. വന്യമൃഗങ്ങളുടെ കള്ളക്കടത്ത് തടയാന്‍ ശക്തമായ പരിശോധന ആരംഭിച്ചതോടെയാണ് ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയതെന്നാണ് പൊലീസ് നിഗമനം.

Tags: tiger
Previous Post

ഇരട്ടിമധുരമുള്ള നാരങ്ങയുമായി ഹജ്ജബ്ബ: കച്ചവടം നടത്തുന്നത് ഒരു ഗ്രാമത്തിന് അറിവുപകരാന്‍, ബിരുദവിദ്യാര്‍ത്ഥികളുടെ സിലബസിന്റെ ഭാഗമായ യഥാര്‍ത്ഥ സെലിബ്രേറ്റി

Next Post

പാമ്പിനെ കണ്ടാല്‍ പേടിച്ച് തല്ലികൊല്ലുന്ന ധീരന്മാര്‍ അറിയണം, വിദ്യ എന്ന വീട്ടമ്മയുടെ ധീരതയും സ്‌നേഹവും

Next Post
പാമ്പിനെ കണ്ടാല്‍ പേടിച്ച് തല്ലികൊല്ലുന്ന ധീരന്മാര്‍ അറിയണം, വിദ്യ എന്ന വീട്ടമ്മയുടെ ധീരതയും സ്‌നേഹവും

പാമ്പിനെ കണ്ടാല്‍ പേടിച്ച് തല്ലികൊല്ലുന്ന ധീരന്മാര്‍ അറിയണം, വിദ്യ എന്ന വീട്ടമ്മയുടെ ധീരതയും സ്‌നേഹവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • KERALA
  • INDIA
  • International
  • Good Deeds
  • More …

© 2021 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • KERALA
  • INDIA
  • International
  • Good Deeds
  • More …
    • We Salute
    • Entertainment
    • Environment
    • Music
    • Photography
    • Technology

© 2021 JNews - Premium WordPress news & magazine theme by Jegtheme.