തായ്ഗുഹാമുഖത്ത് അമ്മമാരുടെ കണ്ണീരൊപ്പാന്‍ രാവും പകലും ഊണും ഉറക്കവുമില്ലാതെ പ്രയത്നിച്ച രക്ഷാപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഒരു ധീര വനിതയുമുണ്ടായിരുന്നു. യു എസ് കമാന്‍ഡിംഗ് ടീമിലെ ക്യാപ്റ്റന്‍ ജെസീക്ക ടെയ്റ്റ്. താ ലുവാങ് ഗുഹാമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കാന്‍ ജെസീക്കയെത്തിയപ്പോള്‍ തായ് മനം നിറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ട 35 അംഗ ടീമിലെ ഈ പെണ്‍മുഖത്തെ ആരാധനയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്‍ഡോപസഫിക് കമാന്‍ഡ് വക്താവാണ് ജെസീക്ക. കുട്ടികളെ രക്ഷപ്പെടുത്താന്‍ അവര്‍ കാണിച്ച ധീരതയ്ക്ക് ലോകത്തിന്റെ മുഴുവന്‍ കൈയടിയുണ്ട്.
‘രക്ഷാപ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ അഭിമാനവും സന്തോഷവും തോന്നുന്നുണ്ട്’ -ജെസീക്ക പറഞ്ഞു. ഗുഹയിലകപ്പെട്ട 12 കുട്ടികളെയും കോച്ചിനെയും രക്ഷപെടുത്തിയിട്ടേ അവിടെ നിന്ന് മടക്കമുള്ളൂ എന്ന് പറഞ്ഞ ധീരവനിതയുടെ വാക്കുകള്‍ക്ക് ഒരു പോരാളിയുടെ ശൗര്യമുണ്ടായിരുന്നെന്ന് ലോകം തിരിച്ചറിയുന്നു.
This is US Capt. Jessica Tait. She’s spokesperson of the Indo Pacific command that send about 35 personal and equipments to help with the rescue. She’s a rare female face among male volunteers and became quite popular among local media 🇺🇸#ThaiCaveRescue pic.twitter.com/nBEbutsdWv
— Will (@WasanS2000) July 10, 2018
‘ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ വിദഗ്ധരായ ടീം അംഗങ്ങളെക്കുറിച്ചും രക്ഷാപ്രവര്‍ത്തനത്തില്‍ നേരിട്ട പ്രതിബന്ധങ്ങളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമെല്ലാം ജെസീക്ക പറഞ്ഞു. അമ്മയുടെ മാനസികാവസ്ഥയുള്‍ക്കൊണ്ടു തന്നെ കുട്ടികളുടെ ആരോഗ്യാവസ്ഥയെക്കുറിച്ചും ധൈര്യത്തെക്കുറിച്ചും പറയുമ്പോള്‍ ജെസീക്ക വികാരഭരിതയായിരുന്നു. ഒറ്റപ്പെട്ട ഗുഹയില്‍ ആഹാരം പോലുമില്ലാതെ 18 ദിവസം കഴിഞ്ഞ കുഞ്ഞുങ്ങളുടെ ജീവിതത്തെ അസാധ്യം എന്നാണ് ജെസീക്ക വിശേഷിപ്പിച്ചത്. എല്ലാവരും സുരക്ഷിതരായി തിരിച്ചെത്തിയപ്പോള്‍ ദൗത്യം വിജയകരമായതിന്റെ സന്തോഷവും അഭിമാനവും കൊണ്ട് ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.