
ലോകത്തില്‍ ആദ്യമായി സര്‍വ്വകലാശാല ഉണ്ടായിരുന്ന രാജ്യം ഇന്ത്യ നമ്മുടെത് ആയിരുന്നു .ലോകത്തിലെ ആദ്യ ഭാഷ ആയ സംസ്‌കൃതം ജനം കൊണ്ട രാജ്യവും.എന്നാല്‍ നമ്മുടെ അറിവുകള്‍ വിദേശ ആക്രമണകാരികള്‍ നശിപ്പിക്കുകയും നമ്മുടെ സംസ്‌കാരത്തെ അതിലൂടെ ഇല്ലാതെ ആക്കാനും അവര്‍ ശ്രമിച്ചു .അതിനുള്ള ഏറ്റവും വലിയ ഉദാഹരണം ആണ് ഇന്നും തെളിവുകള്‍ അവശേക്ഷിക്കുന്ന നളന്ദ സര്‍വ്വകലാശാല
പുരാതന ഭാരതത്തിലെ ഒരു സര്‍വകലാശാലയായിരുന്നു നളന്ദ. നളന്ദയെ ചരിത്രകാരന്മാര്‍ ലോകത്തെ ആദ്യ അന്താ!രാഷ്ട്ര റെസിഡെന്‍ഷ്യല്‍ സര്‍വകലാശാലയായി കണക്കാക്കുന്നു. ഹിന്ദു ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ. ബിഹാറിന്റെ തലസ്ഥാനമായ പറ്റ്‌നക്ക് 55 മൈല്‍ തെക്കുകിഴക്കായാണ് സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടില്‍ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സര്‍വകലാശാല ജന്മമെടുക്കുന്നത്.
ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തന്‍ (നരസിംഹബാലാദിത്യന്‍) ആണ് നളന്ദ പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാര്‍ത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവര്‍ പഠിച്ചിരുന്നത്. 427 മുതല്‍ 1197 വരെയുള്ള എണ്ണൂറു വര്‍ഷക്കാലത്തോളം നളന്ദ പ്രവര്‍ത്തിച്ചു..
ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി ഷ്വാന്‍ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നാളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു:
‘അത്യധികം കഴിവും ബുദ്ധിശക്തിയുമുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകര്‍. അവര്‍ ഹിന്ദു ബുദ്ധ ഗ്രന്ഥങ്ങള്‍ ..അതിലെ ഉപദേശങ്ങളെ ആത്മാര്‍ത്ഥമായി പിന്തുടര്‍ന്നിരുന്നു. കര്‍ശനമായ നിയമങ്ങളായിരുന്നു ഇവിടെ നടപ്പിലാക്കിയിരുന്നത്. ഏവരും അത് പാലിച്ചു പോന്നിരുന്നു. പകല്‍ സമയം മുഴുവനും ചര്‍ച്ചകള്‍ നടന്നിരുന്നു. ചെറുപ്പക്കാരും മുതിര്‍ന്നവരും പരസ്പരം സഹായിച്ചിരുന്നു. വിവിധ നഗരങ്ങളില്‍ നിന്നുള്ള അഭ്യസ്തവിദ്യരായ ആളുകള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനായി നളന്ദയിലെത്തിയിരുന്നു. പുതിയ ആളുകളെ അകത്തേക്ക് കടക്കുന്നതിനു മുന്‍പ് കാവല്‍ക്കാരന്‍ ചില വിഷമകരമായ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതിന് ഉത്തരം നല്‍കാന്‍ സാധിക്കുന്നവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ.’
ഒരു കവാടമുള്ളതും ഉയര്‍ന്ന മതിലുകള്‍ കെട്ടി വേര്‍തിരിച്ചതുമായിരുന്നു സര്‍വകലാശാലയുടെ പറമ്പ്. ആയിരക്കണക്കിന് ഗ്രന്ഥങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല ഒരു ഒമ്പതുനിലക്കെട്ടിടത്തിലായിരുന്നു നിലനിന്നിരുന്നതു . നൂറു പ്രഭാഷണശാലകളുണ്ടായിരുന്ന നളന്ദയില്‍ ഏതാണ്ട് പതിനായിരം വിദ്യാര്‍ത്ഥികള്‍ ഒരേ സമയം പഠിച്ചിരുന്നു. പ്രന്ത്രണ്ടു വര്‍ഷത്തെ പാഠ്യപദ്ധതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു.ലോകത്തിലെ ആദ്യമായി സൌജന്യ വിദ്യാഭ്യസവും ഭാരതത്തിന്റെ സംഭാവന ആയിരുന്നു .സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തിന് നൂറോളം ഗ്രാമങ്ങളില്‍ നിന്ന് ധനസഹായം ലഭിച്ചിരുന്നു.
വിദേശ ആക്രമണകാരി ആയ മുഹമ്മദ് ബിന്‍ ബക്തിയാര്‍ ഖില്‍ജി 1193 ല്‍ നളന്ദാ സര്‍വകലാശാലാസമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവക്കുകയും ചെയ്തു.നളന്ദയുടെ ലൈബ്രറി കത്തി തീരാന്‍ തന്നെ മൂന്നു മാസം എടുത്തു എന്നു ചരിത്രം .ലക്ഷ കണക്കിന് സംസ്‌കൃത ഗ്രന്ഥങ്ങള്‍ തീ ഇട്ടു നശിപ്പിച്ചു . സര്‍വകലാശാല കുറെ ഭാഗങ്ങള്‍ ഒരു നൂറുവര്‍ഷം കൂടി നിലനിന്നുവെങ്കിലും അധഃപതനത്തിലേക്ക് കൂപ്പുകുത്തി. മഹത്തായ ഹിന്ദു സംസ്‌കൃതിയെ നശിപ്പിക്കാന്‍ ഉള്ള ആദ്യ നീക്കം ആയിരുന്നു അത്
എന്നാല്‍ ഇപ്പോള്‍ വീണ്ടും ബീഹാറിലെ പട്‌നയില്‍ നിന്ന് 70 കി.മീ അകലെ രാജ്ഗീറില്‍ ആയിരം ഏക്കറില്‍ സര്‍വകലാശാല പുനര്‍നിര്‍മ്മിക്കപ്പെടുകയാണ്. ഏഷ്യയിലെ 16 രാജ്യങ്ങള്‍ക്ക് സ്വന്തമായ ഒരു സര്‍വകലാശാല ആയിരിക്കും ഇനി നളന്ദ.