വ്യാേമസേനയ്ക്ക് കരുത്തായി ഹെലികോപ്റ്ററില്‍ നിന്നും തൊടുക്കാവുന്ന അത്യാധുനിക ടാങ്ക് വേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു . ഒഡിഷ തീരത്താണ് ടാങ്ക് വേധ മിസൈലായ നാഗിന്റെ ഹെലികോപ്റ്റര്‍ പതിപ്പ് ഹെലീന പരീക്ഷിച്ചത് .
ഏഴുമുതല്‍ എട്ട് കിലോമീറ്റര്‍ വരെ ദൂര പരിധിയുള്ള ശത്രു ടാങ്ക് തകര്‍ക്കാന്‍ ശേഷിയുള്ളതാണ് പരീക്ഷിച്ച ഹെലീന . ചാന്ദിപ്പൂരിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തിലായിരുന്നു പരീക്ഷണം നടന്നത് . മിസൈല്‍ കൃത്യമായി ലക്ഷം ഭേദിച്ചതായി അധികൃതര്‍ അറിയിച്ചു .
രാജ്യത്തെ തന്നെ പ്രമുഖ സൈനിക ഗവേഷണ കേന്ദ്രമായ ഡി.ആര്‍.ഡി.ഒ യാണ് ഹെലീന വികസിപ്പിച്ചെടുത്തത് . ലോകത്തെ തന്നെ അത്യാധുനിക ടാങ്ക് വേധ മിസൈല്‍ ആണെന്ന് അധികൃതര്‍ വ്യക്തമാക്കി .