
ഇന്ത്യന്‍ വായുസേനയുടെ കരുത്ത് പ്രകടിപ്പിക്കുന്ന പരിപാടിയായ വായുശക്തി 2019ല്‍ കഴിവ് തെളിയിക്കാനായി എം.ഐ.-35 ഹെലികോപ്റ്ററും. റഷ്യയില്‍ നിര്‍മ്മിച്ച ഈ യുദ്ധ ഹെലികോപ്റ്റര്‍ വരുന്നതോടെ ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് വലിയ ശക്തി ലഭിക്കുമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
വിവിധ തരത്തിലുള്ള യുദ്ധ സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ഹെലികോപ്റ്ററാണ് എം.ഐ-35. യുദ്ധ ടാങ്കുകളെ നിഷ്പ്രഭമാക്കാന്‍ ഈ ഹെലികോപ്റ്ററിന് സാധിക്കും. ഇത് കൂടാതെ ശത്രുക്കളുടെ വായു പ്രതിരോധ ദൗത്യങ്ങള്‍ക്കും ഈ ഹെലികോപ്റ്റര്‍ നല്ലൊരു വെല്ലുവിളിയാണ്.
ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഷ്തം മിസൈലുകള്‍ തൊടുത്തുവിടാനാകും. ഇവ ടാങ്കുകളെ പ്രതിരോധിക്കുന്ന മിസൈലുകളാണ്. ഇതിന് പുറമെ മറ്റനേകം റോക്കറ്റുകളും ഈ ഹെലികോപ്റ്ററുപയോഗിച്ച് തൊടുത്തുവിടാനാകും.
എട്ട് പേരെ വഹിച്ചുകൊണ്ട് പോകാനാണ് എം.ഐ-35ന് സാധിക്കുക. ഇത് കൂടാതെ 4 സ്‌ട്രെച്ചറുകളും വഹിക്കാന്‍ സാധിക്കും. 315 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാനാകുന്ന ഈ ഹെലികോപ്റ്ററിന് 4,500 കിലോമീറ്റര്‍ ഉയരത്തില്‍ വരെ പറക്കാനാകും.
21.6 മീറ്ററാണ് എം.ഐ-35 ഹെലികോപ്റ്ററിന്റെ നീളം. ഹെലികോപ്റ്ററിന്റെ ഉയരം 6.5 മീറ്ററാണ്. ഈ അത്യാധുനിക ഹെലികോപ്റ്റര്‍ നിലവില്‍ ബ്രസീല്‍, അസര്‍ബൈജന്‍, നൈജീരിയ, ഖസാക്കിസ്ഥാന്‍, വെനെസ്വേല, മാലി എന്നീ രാജ്യങ്ങള്‍ക്കുണ്ട്.
ഫെബ്രുവരി 16ന് വൈകീട്ട് രാജസ്ഥാനിലെ ജൈസാല്‍മറില്‍ വെച്ചാണ് വായുശക്തി 2019 നടക്കുക. വൈകുന്നേരം 05:45 മുതല്‍ 07:45 വരെയാണ് പ്രകടനം നടക്കുക.