കുഞ്ഞിനെ തൊടാന്‍ വന്ന കടുവയേ ഓടിച്ചിട്ടു തല്ലി അമ്മക്കരടി. മഹാരാഷ്ട്രയിലെ ടബോഡ നാഷ്ണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് ഈ കാഴ്ച. കടുവ വെള്ളം കുടിച്ചു കൊണ്ടു നില്‍ക്കുമ്പോഴായിരുന്നു അമ്മക്കരടിയും കുഞ്ഞും എത്തുന്നത്. കുഞ്ഞിനെ കണ്ടതും കടുവ പാഞ്ഞടുത്തു. തന്റെ കുഞ്ഞിനു നേരേ പാഞ്ഞു വരുന്ന കടുവയെ കണ്ടതും കുടുതല്‍ ഒന്നും ചിന്തിക്കാതെ കരടി കടുവയെ തിരിച്ചാക്രമിക്കുകയായിരുന്നു.
ഭീകരന്‍ കടുവയെ ആ അമ്മ ഓടിച്ചിട്ടു തല്ലുക വരെ ചെയ്തു. എന്നാല്‍ ദേഹത്തു നിറയെ ഉള്ള രോമങ്ങള്‍ കരടിക്കു രക്ഷയായി. കടുവ പഠിച്ച പാണിയൊക്കെ നോക്കിട്ടും കരടിയെ പിടിക്കാന്‍ കഴിഞ്ഞില്ല. കടുവയുടെ നെഞ്ചില്‍ ഒരു വലിയ മുറിവുണ്ടാക്കാനും കരടിക്കു കഴിഞ്ഞു. ഒടുക്കം ദേഷ്യമെല്ലാം മാറിയപ്പോള്‍ വഴക്കും പിണക്കവും അവസാനിപ്പിച്ച് ഇരുവരും രണ്ടു വഴിക്കു ശാന്തരായി പിരികയായിരുന്നു.
"T-54 and sloth bear fight "Video Credit: Akshay Kumar M( Team BFSL)
Gepostet von The Bamboo Forest Safari Lodge, Tadoba am Donnerstag, 1. März 2018