Team France prepares for the friendly football match against Paraguay to be held on June 2 and World Cup qualifier against Sweden on June 9. / AFP PHOTO / FRANCK FIFE (Photo credit should read FRANCK FIFE/AFP/Getty Images)
മോസ്‌കോ: ലോകകപ്പ് മത്സരങ്ങളുടെ പ്രതിഫലത്തുക ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നല്‍കുമെന്ന് ഫ്രാന്‍സ് താരം കെയ്‌ലിയാന്‍ എംബാപെ. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ പ്രതിഫലം വാങ്ങേണ്ട ആവശ്യമില്ലെന്നാണു യുവതാരത്തിന്റെ വാദം. 17,000 യൂറോ (ഏകദേശം 13 ലക്ഷം രൂപ) യും ബോണസുമാണ് എംബാപെയ്ക്ക് ഓരോ മത്സരത്തിനും ലഭിക്കുന്ന പ്രതിഫലം. ഈ തുക മുഴുവനായി പ്രിയേഴ്‌സ് ദെ കോര്‍ഡീസ് അസോസിയേഷന്‍ എന്ന ചാരിറ്റബിള്‍ സംഘടനയ്ക്കു കൈമാറുമെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കായിക വിനോദങ്ങള്‍ സംഘടിപ്പിക്കുന്ന സംഘടനയാണ് പ്രിയേഴ്‌സ് ദെ കോര്‍ഡീസ്. ലോകകപ്പ് വിജയിക്കാനായാല്‍ 265,000 യൂറോ (ഏകദേശം 2.3 കോടി രൂപ) എംബാപെയ്ക്കു ബോണസായി ലഭിക്കും. ലഭിച്ചാല്‍ ഈ തുകയും സംഘടനയ്ക്കു കൈമാറാന്‍ താരം തയാറാണ്.
കഴിഞ്ഞ വര്‍ഷം മൊണോക്കോയില്‍നിന്നു റിക്കാര്‍ഡ് തുകയ്ക്കാണ് എംബാപെ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലെത്തിയത്. 16.6 കോടി യൂറോ (ഏകദേശം 1300 കോടി രൂപ) യാണ് പിഎസ്ജി എംബാപെയ്ക്കായി മുടക്കിയത്. ഫുട്‌ബോളിലെ ഏറ്റവും ചെലവേറിയ കൗമാരതാരമാണ് എംബാപെ. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ എംബാപെയുടെ ഫ്രാന്‍സ് ശനിയാഴ്ച അര്‍ജന്റീനയെ തോല്‍പിച്ചിരുന്നു.